"ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം" എന്നാണു നമ്മള് എല്ലാവരും പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ അതില്‍ എത്രത്തോളം കഴമ്പുണ്ട് എന്നും പൊള്ളത്തരം ഉണ്ട് എന്നും സാമാന്യ ബുദ്ധിയുള്ള ഓരോ പൌരനും ചിന്തിച്ചാല്‍ മനസിലാക്കാവുന്നതാണ്. കാരണം മറ്റേതു രാജ്യത്താണ് നമ്മുടേത് പോലെ തിരഞ്ഞെടുപ്പില്‍ ജയിക്കാതെ പ്രധാനമന്ത്രി ആകാന്‍ കഴിയുന്നത്? മറ്റേതു രാജ്യത്താണ് നമ്മുടേത് പോലെ റബ്ബര്‍ സ്റ്റാമ്പ് ആയ പ്രസിഡന്റ് സ്ഥാനം ഉള്ളത്? മറ്റേതു രാജ്യത്താണ് നമ്മുടേത് പോലെ കള്ളന്മാര്ക്കും കൊലയാളികള്കും വംശീയ വാദികള്‍ക്കും വര്‍ഗീയ വാദികള്‍ക്കും അധികാരത്തിന്റെ സിംഹാസനങ്ങളില്‍ കയറിയിരിക്കാനും ജനങ്ങളുടെ ശരീരവും മനസും കൊള്ളയടിക്കാനും കഴിയുന്നത്?
ഇത്തരം ചോദ്യങ്ങളൊക്കെ ഈ രാജ്യത്തെ സാമാന്യ ബുദ്ധിയുള്ള ഓരോ പൌരനും ഒരുപാട് തവണ മനസ്സില്‍ ചോദിച്ചിട്ടുണ്ടാകും. അതിനാല്‍ വീണ്ടും വീണ്ടും ചോദിച്ചു സമയം കളയുന്നതില്‍ അര്‍ത്ഥമില്ല എന്നറിയാം അതുകൊണ്ട് ഇത്തവണ സംശയം മറ്റൊന്നാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ഒരു സംഭവവും അതിനോടനുബന്ധിച്ചു നമ്മുടെ രണ്ടു പ്രമുഖ വാര്‍ത്താ ചാനലുകള്‍ വെറുതെ നേരം പോക്കിന് പ്രേക്ഷകരോട് ചോദിച്ച രണ്ടു ചോദ്യങ്ങളും...
സംഭവം: നമ്മുടെ പ്രിയനടന് ശ്രീ മോഹന്‍ലാലിനു ഇന്ത്യന്‍ ആര്‍മി ലഫ്.കേണല്‍ പദവി നല്കി ആദരിച്ചിരിക്കുന്നു. പ്രതിരോധ മന്ത്രിയെ യുനിഫോമില്‍ സല്യൂട്ട് ചെയ്തു നില്ക്കുന്ന ലാലേട്ടന്റെ ദൃശ്യങ്ങള്‍ സര്‍വ ചാനലുകളിലും വന്നു. ചാനലുകള്‍ ചോദിച്ച ചോദ്യങ്ങള്‍ ഇവയാണ്.
ചാനല്‍ നമ്പര്‍ 1: മോഹന്‍ലാലിന്റെ ലഫ് കേണല്‍ പദവി യുവാക്കളെ സേനയിലേക്ക് ആകര്‍ഷിക്കുമോ?
ചാനല്‍ നമ്പര്‍ 2: മോഹന്‍ലാലിന്റെ ഈ പദവി ജനങ്ങളെ സേനയിലേക്ക് അടുപ്പിക്കുമോ?
ചോദ്യം രണ്ടും ഫലത്തില്‍ ഒന്നു തന്നെയാണെങ്കിലും ആദ്യത്തേതാണ് കൂടുതല്‍ അര്‍ത്ഥവത്തായത്. അതിനാല്‍ എന്റെ ഉത്തരം അറിയിക്കാന്‍ ഞാനും വിളിച്ചു നോക്കി. പക്ഷെ പതിവില്ലാതെ എല്ലാ ലൈനുകളും തിരക്കിലായിപോയി. അതിനാല്‍ അവിടെ പറയാന്‍ കഴിയാത്തത് ഇവിടെ പറയുകയാണ്. ഇത് യുവാക്കളെ സൈന്യത്തിലേക്ക് അടുപ്പിക്കാനല്ല മറിച്ച് അകറ്റാനായിരിക്കും കൂടുതല്‍ സാധ്യത.
കീര്‍ത്തിചക്ര, കുരുക്ഷേത്ര, എന്നീ സിനിമകളിലെ അഭിനയത്തിലൂടെ ലാലേട്ടന് സൈന്യത്തെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ജനമനസുകളിലേക്ക് എത്തിച്ചു. അതിന് നല്കുന്ന അംഗീകാരമാണ് ഈ പദവി എന്നാണു ചാനല്‍ അവതാരകരും ചര്‍ച്ചകളില്‍ പങ്കെടുത്ത മറ്റു വിശിഷ്ട വ്യക്തികളും പറയുന്നത്.അത് കേട്ടപ്പോള്‍ ഈയുള്ളവന് ഒരു സംശയം. അഭിനയ മികവിനാണെങ്കില് മികച്ച നടനുള്ള ദേശീയ പുരസ്കാരമല്ലേ കൊടുക്കണ്ടത്? അത് എന്ന് മുതലാണ് ലഫ്, കേണല്‍ പദവി ആക്കിയത്? ഒരു അഭിപ്രായം പറഞ്ഞോട്ടെ. ആര്‍മിയുടെ ഈ നടപടി നമ്മുടെ രാജ്യത്തെ സാധാരണക്കാര്‍ക്കിടയില്‍ പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ആര്‍മിയെ കുറിച്ചു മോശമായ ഒരു ധാരണ ജനിപ്പിക്കാന്‍ ഇടയാക്കിയേക്കും. കാരണം നമ്മുടെ നാട്ടില്‍ സൈന്യത്തില്‍ ചേരുവാന്‍ ഒരുപാട് പരീക്ഷകളും പരീക്ഷണങ്ങളും കഴിഞ്ഞു കാത്തിരിക്കുന്ന നിരവധി തൊഴിലില്ലാത്ത ചെറുപ്പക്കാരുണ്ട്. അതുപോലെ സിയാചിനിലും രാജ്യത്തിന്റെ മറ്റു അതിര്‍ത്തി
പ്രദേശങ്ങളിലും കൊടും തണുപ്പിലും ചൂടിലും കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് സൈനികരുണ്ട് നമ്മുടെ രാജ്യത്ത്. വര്‍ഷങ്ങളായി അവര്‍ അനുഭവിച്ച, അനുഭവിച്ചു കൊണ്ടിരിക്കുന്ന കഷ്ടപ്പാടുകളുടെയും ദുരിതങ്ങളുടെയും ഏഴയലത്തു വരുമോ ഈ രണ്ടു സിനിമകളിലെ അഭിനയം? വാസ്തവത്തില്‍ ഇവരെയെല്ലാം പരിഹാസ്യരാക്കുന്ന നടപടിയാണ്
ആര്‍മിയുടെ ഭാഗത്ത് നിന്നുണ്ടായത്. പണവും പ്രശസ്തിയും പിന്നെ ഉന്നതങ്ങളില്‍ സ്വാധീനവും ഉണ്ടെങ്കില്‍ നമ്മുടെ രാജ്യത്ത് ആര്‍ക്കും എവിടെയും കയറിപ്പറ്റാം എന്ന ഒരു ധാരണ പൊതുവെ ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. ഈ സംഭവം ആ വിശ്വാസത്തെ ഒന്നു കൂടി ഉറപ്പിക്കാനാണ് സാധ്യത, വാസ്തവം അങ്ങനെ അല്ലെങ്കില്‍ പോലും.
ഇതേ ലാലേട്ടന് തന്നെയാണ് കീര്‍ത്തിചക്രയില്‍ "യുദ്ധം വരുമ്പോഴും ക്രിക്കറ്റ് കളി കാണുമ്പോഴും മാത്രം ദേശസ്നേഹം ഉണ്ടാകുന്നവര്‍" എന്ന് നമ്മുടെ യുവാക്കളെ അടച്ചാക്ഷേപിച്ചത്. ഇതേ ലാലേട്ടന് തന്നെയാണ് നമ്മുടെ യുവാക്കളോട് ഇടക്കിടെ "വൈകിട്ടെന്താ പരിപാടി?" എന്ന് ചോദിച്ചത്. ഇത്രയും പറഞ്ഞതു കൊണ്ടു മോഹന്‍ലാല്‍ എന്ന വ്യക്തി ഈ പദവിക്ക് അര്‍ഹനല്ല എന്ന് അര്‍ത്ഥമില്ല. പക്ഷെ ആ വാര്‍ത്ത കേള്കുമ്പോള് ഒരു സാധാരണക്കാരന് ചിന്തിക്കുന്നത് മുന്‍പ് പറഞ്ഞതു പോലെയായിരിക്കും.
ഇനി മുന്‍പ് പറഞ്ഞ സിനിമകളിലേക്കു വരാം, കീര്ത്തിച്ചക്രയിലെയും കുരുക്ഷേത്രയിലെയും മഹാദേവന് എന്ന സൈനിക കഥാപാത്രം ആണല്ലോ ലാലേട്ടന് ഈ ബഹുമതി നേടികൊടുത്തത്? അങ്ങനെയെങ്കില്‍ ഈ രണ്ടു സിനിമകളും കഥാപാത്രവും സൃഷ്ടിച്ച ശ്രീ മേജര്‍ രവി എന്ന സംവിധായകന് യാതൊരു വിലയുമില്ലേ? അതുമല്ലെങ്കില്‍ ആ കഥാപാത്രത്തെ ജീവിതത്തില്‍ അവതരിപ്പിച്ച ശ്രീ മേജര്‍ രവി എന്ന പട്ടാളക്കാരന് യാതൊരു വിധ അംഗീകാരത്തിനും അര്‍ഹതയില്ലേ?
സിനിമ എന്ന് പറയുന്നത് ആത്യന്തികമായി സംവിധായകന്റെയും തിരക്കതാകൃതിന്റെയും കലയാണ്. അതിലൂടെ ജനങ്ങളിലേക്ക് എത്തുന്നത് ഈ രണ്ടു പേരുടേയും സന്ദേശമാണ്. കാരണം കഥ പറയുന്നത് സംവിധായകനാണ്, കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് തിരക്കഥാകൃത്തും. അങ്ങനെ വരുമ്പോള്‍ സൈന്യത്തേയും അവരുടെ സേവനങ്ങളെയും ജനങ്ങളിലേക്ക് എത്തിക്കാന്‍ കൂടുതല്‍ കഷ്ടപ്പെട്ടത് ശ്രീ മേജര്‍ രവി അല്ലെ? ഇവിടെയാണ് ശ്രീ മേജര്‍ രവി അതിന്റെ എല്ലാ അര്‍ത്ഥത്തിലും അഭിനന്ദനം അര്‍ഹിക്കുന്നതും.
ചിന്ത : പണ്ട് പണവും പ്രശസ്തിയും വേണ്ടുവോളം നേടിക്കഴിയുമ്പോള്‍ നമ്മുടെ നാട്ടിലെ സിനിമാക്കാര് നേരെ ചാടിയിരുന്നത് രാഷ്ട്രീയത്തിലെക്കായിരുന്നു. അവരുടെ രാഷ്ട്രീയം എന്തായിരുന്നു എന്നും എന്തിനായിരുന്നു എന്നും ഇന്നു ജനം തിരിച്ചറിഞ്ഞിരിക്കുന്നു. അതുപോലെ ഒന്നാകാതിരിക്കട്ടെ ലാലേട്ടന്റെ ഈ ലഫ്.കേണല്‍ പദവി...!!!
ഇത്തരം ചോദ്യങ്ങളൊക്കെ ഈ രാജ്യത്തെ സാമാന്യ ബുദ്ധിയുള്ള ഓരോ പൌരനും ഒരുപാട് തവണ മനസ്സില്‍ ചോദിച്ചിട്ടുണ്ടാകും. അതിനാല്‍ വീണ്ടും വീണ്ടും ചോദിച്ചു സമയം കളയുന്നതില്‍ അര്‍ത്ഥമില്ല എന്നറിയാം അതുകൊണ്ട് ഇത്തവണ സംശയം മറ്റൊന്നാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ഒരു സംഭവവും അതിനോടനുബന്ധിച്ചു നമ്മുടെ രണ്ടു പ്രമുഖ വാര്‍ത്താ ചാനലുകള്‍ വെറുതെ നേരം പോക്കിന് പ്രേക്ഷകരോട് ചോദിച്ച രണ്ടു ചോദ്യങ്ങളും...
സംഭവം: നമ്മുടെ പ്രിയനടന് ശ്രീ മോഹന്‍ലാലിനു ഇന്ത്യന്‍ ആര്‍മി ലഫ്.കേണല്‍ പദവി നല്കി ആദരിച്ചിരിക്കുന്നു. പ്രതിരോധ മന്ത്രിയെ യുനിഫോമില്‍ സല്യൂട്ട് ചെയ്തു നില്ക്കുന്ന ലാലേട്ടന്റെ ദൃശ്യങ്ങള്‍ സര്‍വ ചാനലുകളിലും വന്നു. ചാനലുകള്‍ ചോദിച്ച ചോദ്യങ്ങള്‍ ഇവയാണ്.ചാനല്‍ നമ്പര്‍ 1: മോഹന്‍ലാലിന്റെ ലഫ് കേണല്‍ പദവി യുവാക്കളെ സേനയിലേക്ക് ആകര്‍ഷിക്കുമോ?
ചാനല്‍ നമ്പര്‍ 2: മോഹന്‍ലാലിന്റെ ഈ പദവി ജനങ്ങളെ സേനയിലേക്ക് അടുപ്പിക്കുമോ?
ചോദ്യം രണ്ടും ഫലത്തില്‍ ഒന്നു തന്നെയാണെങ്കിലും ആദ്യത്തേതാണ് കൂടുതല്‍ അര്‍ത്ഥവത്തായത്. അതിനാല്‍ എന്റെ ഉത്തരം അറിയിക്കാന്‍ ഞാനും വിളിച്ചു നോക്കി. പക്ഷെ പതിവില്ലാതെ എല്ലാ ലൈനുകളും തിരക്കിലായിപോയി. അതിനാല്‍ അവിടെ പറയാന്‍ കഴിയാത്തത് ഇവിടെ പറയുകയാണ്. ഇത് യുവാക്കളെ സൈന്യത്തിലേക്ക് അടുപ്പിക്കാനല്ല മറിച്ച് അകറ്റാനായിരിക്കും കൂടുതല്‍ സാധ്യത.
കീര്‍ത്തിചക്ര, കുരുക്ഷേത്ര, എന്നീ സിനിമകളിലെ അഭിനയത്തിലൂടെ ലാലേട്ടന് സൈന്യത്തെയും അവരുടെ പ്രവര്‍ത്തനങ്ങളെയും ജനമനസുകളിലേക്ക് എത്തിച്ചു. അതിന് നല്കുന്ന അംഗീകാരമാണ് ഈ പദവി എന്നാണു ചാനല്‍ അവതാരകരും ചര്‍ച്ചകളില്‍ പങ്കെടുത്ത മറ്റു വിശിഷ്ട വ്യക്തികളും പറയുന്നത്.അത് കേട്ടപ്പോള്‍ ഈയുള്ളവന് ഒരു സംശയം. അഭിനയ മികവിനാണെങ്കില് മികച്ച നടനുള്ള ദേശീയ പുരസ്കാരമല്ലേ കൊടുക്കണ്ടത്? അത് എന്ന് മുതലാണ് ലഫ്, കേണല്‍ പദവി ആക്കിയത്? ഒരു അഭിപ്രായം പറഞ്ഞോട്ടെ. ആര്‍മിയുടെ ഈ നടപടി നമ്മുടെ രാജ്യത്തെ സാധാരണക്കാര്‍ക്കിടയില്‍ പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ആര്‍മിയെ കുറിച്ചു മോശമായ ഒരു ധാരണ ജനിപ്പിക്കാന്‍ ഇടയാക്കിയേക്കും. കാരണം നമ്മുടെ നാട്ടില്‍ സൈന്യത്തില്‍ ചേരുവാന്‍ ഒരുപാട് പരീക്ഷകളും പരീക്ഷണങ്ങളും കഴിഞ്ഞു കാത്തിരിക്കുന്ന നിരവധി തൊഴിലില്ലാത്ത ചെറുപ്പക്കാരുണ്ട്. അതുപോലെ സിയാചിനിലും രാജ്യത്തിന്റെ മറ്റു അതിര്‍ത്തി
പ്രദേശങ്ങളിലും കൊടും തണുപ്പിലും ചൂടിലും കഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് സൈനികരുണ്ട് നമ്മുടെ രാജ്യത്ത്. വര്‍ഷങ്ങളായി അവര്‍ അനുഭവിച്ച, അനുഭവിച്ചു കൊണ്ടിരിക്കുന്ന കഷ്ടപ്പാടുകളുടെയും ദുരിതങ്ങളുടെയും ഏഴയലത്തു വരുമോ ഈ രണ്ടു സിനിമകളിലെ അഭിനയം? വാസ്തവത്തില്‍ ഇവരെയെല്ലാം പരിഹാസ്യരാക്കുന്ന നടപടിയാണ്
ആര്‍മിയുടെ ഭാഗത്ത് നിന്നുണ്ടായത്. പണവും പ്രശസ്തിയും പിന്നെ ഉന്നതങ്ങളില്‍ സ്വാധീനവും ഉണ്ടെങ്കില്‍ നമ്മുടെ രാജ്യത്ത് ആര്‍ക്കും എവിടെയും കയറിപ്പറ്റാം എന്ന ഒരു ധാരണ പൊതുവെ ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. ഈ സംഭവം ആ വിശ്വാസത്തെ ഒന്നു കൂടി ഉറപ്പിക്കാനാണ് സാധ്യത, വാസ്തവം അങ്ങനെ അല്ലെങ്കില്‍ പോലും.ഇതേ ലാലേട്ടന് തന്നെയാണ് കീര്‍ത്തിചക്രയില്‍ "യുദ്ധം വരുമ്പോഴും ക്രിക്കറ്റ് കളി കാണുമ്പോഴും മാത്രം ദേശസ്നേഹം ഉണ്ടാകുന്നവര്‍" എന്ന് നമ്മുടെ യുവാക്കളെ അടച്ചാക്ഷേപിച്ചത്. ഇതേ ലാലേട്ടന് തന്നെയാണ് നമ്മുടെ യുവാക്കളോട് ഇടക്കിടെ "വൈകിട്ടെന്താ പരിപാടി?" എന്ന് ചോദിച്ചത്. ഇത്രയും പറഞ്ഞതു കൊണ്ടു മോഹന്‍ലാല്‍ എന്ന വ്യക്തി ഈ പദവിക്ക് അര്‍ഹനല്ല എന്ന് അര്‍ത്ഥമില്ല. പക്ഷെ ആ വാര്‍ത്ത കേള്കുമ്പോള് ഒരു സാധാരണക്കാരന് ചിന്തിക്കുന്നത് മുന്‍പ് പറഞ്ഞതു പോലെയായിരിക്കും.